അമ്മയെ കൂട്ടബലാൽസംഗം ചെയ്തു ; ഒമ്പത് മാസമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നു

0
182


ഹരിയാനയിലെ ഗുരുഗ്രാമിൽ ഓട്ടോറിക്ഷ ഡ്രൈവർ അടക്കം മൂന്നംഗസംഘം 23കാരിയെ കൂട്ടബലാൽസംഗം ചെയ്തു. ഒമ്പതു മാസം പ്രായമുള്ള കുട്ടിയെ അക്രമികൾ വലിച്ചെറിഞ്ഞു കൊന്നു. ഐ.എം.ടി മനേസറിന് സമീപത്തെ ഗ്രാമത്തിൽ താമസിക്കുന്ന യുവതിയാണ് കൊടുംക്രൂരതക്ക് ഇരയായത്. മെയ് 29നാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് സ്ത്രീ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

മെയ് 29ന് ഭർത്താവുമായി വഴക്കിട്ട യുവതി മകളുമായി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഓടികൊണ്ടിരുന്ന ഓട്ടോയിൽ വെച്ചായിരുന്നു കൂട്ടബലാൽസംഗം നടന്നത്. ഓട്ടോയിൽവെച്ച് മൂന്നു പേർ കൂട്ടബലാൽസംഗം ചെയ്ത ശേഷം യുവതിയെ റോഡിൽ തള്ളി.

ആക്രമണ സമയത്ത് ഭയപ്പെട്ട് കരഞ്ഞ ഒമ്പതു മാസം പ്രായമുള്ള കുട്ടിയെ ഓട്ടോയിൽ നിന്ന് അക്രമികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. യുവതിയുടെ കൺ മുന്നിൽ വച്ച് തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു.

യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവശേഷം പ്രതികൾ ഒളിവിലാണ്.