ആറു വയസുകാരൻ കാറിനുള്ളിൽ മരിച്ച നിലയിൽ

0
107

ന്യൂഡൽഹി: കാണാതായ ആറു വയസുകാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ റാണിബഗിൽനിന്ന്​ തിങ്കളാഴ്​ച ഉച്ച മുതൽ കാണാതായ ആറു വയസുകാരന്‍ സോനുവിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്ത്​ ​പൊള്ളലേറ്റ പാടുകളുണ്ട്​. ചൂടുകാരണമാകാം കുട്ടി മരിച്ചതെന്നാണ്​ പ്രാഥമിക നിഗമനം. തിങ്കളാഴ്​​ച നല്ല ചൂടുള്ള ദിവസമായിരുന്നു. ഉച്ചസമയത്ത്​ കാറിനുള്ളിലായതിനാൽ ചൂടും ശ്വാസം മുട്ടലും കാരണമാണ്​ മരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമം.​
സാധാരണക്കാരായ രക്ഷിതാക്കളുടെ മകനായ​ സോനു എങ്ങനെയാണ്​ ഹുണ്ടായ്​ ഏക്​സൻറ്​ കാറിനുള്ളിൽ എത്തിയതെന്നത് ദുരൂഹമാണ്.​