ആശുപത്രി ആക്രമണങ്ങൾക്കെതിരെ രാജ്യവ്യാപകമായ് ഇന്ന് ഡോക്ടർമാർ പ്രതിഷേധിക്കുന്നു

0
98

http://kanigas.com/wp-content/uploads/2016/07/Doctors-in-India_featured-image-830x450.jpg

രാജ്യത്തെ ആശുപത്രിയിൽ വർധിച്ചു വരുന്ന അക്രമണങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ (ഐ.എം.എ) നേതൃത്വത്തിൽ പ്രതിഷേധ ദിനം ഇന്ന് ആചരിക്കുന്നു. സമരത്തിൽ പൊതുജനങ്ങളുടെ സഹകരണവും ഐ.എം.എ അഭ്യർഥിച്ചു.

ഇന്ന് ഇന്ത്യയിലെ ഡോക്ടർമാർ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നു. കേരളത്തിലെ എല്ലാ ഡോക്ടർമാരും ചൊവ്വാഴ്ച  പ്രതിഷേധ ബാഡ്ജ് ധരിച്ചായിരിക്കും ഡ്യൂട്ടിക്കെത്തുക. ഒ.പി വിഭാഗത്തിലെ എല്ലാ ഡോക്ടർമാരും രാവിലെ ഒമ്പത് മുതൽ ഒരു മണിക്കൂർ പ്രിസ്‌ക്രിപ്ഷൻ എഴുതാതെ പ്രതിഷേധത്തിൽ പങ്കുചേരും.

ഡൽഹിയിലെ രാജ്ഘട്ടിൽനിന്നു തുടങ്ങുന്ന പ്രതിഷേധ ജാഥയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് ഡോക്ടർമാരാണ് പങ്കെടുക്കുന്നത്. കേരള ഗവ. മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ, കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ, പി.ജി മെഡിക്കൽ സ്റ്റുഡൻറ്‌സ് അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ, മെഡിക്കൽ സ്റ്റുഡൻറ്‌സ് അസോസിയേഷൻ, ക്വാളിഫൈഡ് പ്രൈവറ്റ്  മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് എന്നീ സംഘടനകളും ഐ.എം.എയുടെ കീഴിൽ പ്രതിഷേധ സമരത്തിൽ അണിനിരക്കും.