കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രാലയത്തിനു സമീപം റോക്കറ്റ് പതിച്ചു. വൻ ശബ്ദത്തോടുകൂടി ഇന്ത്യൻ ഗസ്റ്റ് ഹൗസിെൻറ ടെന്നീസ് കോർട്ടിലാണ് റോക്കറ്റ് പതിച്ചത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. രാവിലെ 11.1ഒാടെയാണ് ആക്രമണം നടന്നത്.
ഇന്ത്യൻ അംബാസഡർ മൻപ്രീത് വോറ, മറ്റു ജീവനക്കാർ എന്നിവർ സംഭവസമയം കാബൂൾ ഗ്രീൻ സോണിലെ നയതന്ത്രാലയത്തിലുണ്ടായിരുന്നു. കാബൂൾ പ്രൊസസ് മീറ്റിങ്ങ് നടന്നുെകാണ്ടിരിക്കെയാണ് ആക്രമണം. ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങളിലെ പ്രതിനിധികൾ മീറ്റിങ്ങിൽ പെങ്കടുക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയും 150 ഒാളം പേർ കൊല്ലപ്പെട്ട ആക്രമണം ഗ്രീൻ സോണിൽ നടന്നിരുന്നു.