ഇന്ത്യ പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ ഇനിയുമെത്തുമെന്ന് വിവാദ വ്യവസായി വിജയ് മല്യ. ഞായറാഴ്ച ബെര്‍മ്മിങ്ഹാമില്‍ വെച്ചു നടന്ന ഇന്ത്യ- പാകിസ്താന് ചാമ്ബ്യന്‍സ് ട്രോഫി മത്സരം കാണാന്‍ വിജയ് മല്യ എത്തിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സെന്‍സേഷണല്‍ വാര്‍ത്ത നല്കുന്ന മാധ്യമങ്ങളേയും മല്യ വിമര്‍ശിച്ചു. മല്യയുടെ പുതിയ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. താന്‍ കളി കാണാനെത്തിയ വാര്‍ത്ത മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയതാണ് മല്യയെ ദേഷ്യം പിടിപ്പിച്ചത്. താന്‍ ഇനിയും കളി കാണാനെത്തുമെന്നും ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും മല്യ ട്വീറ്റ് ചെയ്തു. പാകിസ്താനെ തോല്പിച്ച ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ കോലിയെ മല്യ അഭിനന്ദിക്കുകയും ചെയ്തു
എഡ്ഗ്ബാസ്റ്റണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെള്ള കോട്ടുമിട്ട് കളി കാണുന്ന മല്യയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സ്റ്റേഡിയത്തിനു പുറത്ത് മല്യയുടെ ഫോണില്‍ നോക്കി നില്ക്കുന്ന സുനില്‍ ഗവാസ്കറിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ക്രിക്കറ്റുമായി അടുത്ത ബന്ധം കൂടിയുള്ള വ്യക്തിയാണ് ബാഗ്ലൂര് റോയല്‍ ചലഞ്ചേഴ്സിന്റെ ഉടമസ്ഥന് കൂടിയായിരുന്ന വിജയ് മല്യ. കോടികളുടെ കടം രാജ്യത്തിന് വരുത്തിവെച്ചിട്ടും അത്യാകര്‍ഷകമായ ജീവിതശൈലി നയിക്കുന്ന മല്യ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതും് വന്‍ വിവാദമായിരുന്നു.വിവിധ ബാങ്കുകളില്‍ നിന്നായി കിംഗ് ഫിഷര്‍ എര്‍ലൈന്‍സിന് വേണ്ടി 9000 കോടിയോളം ലോണെടുത്ത മല്യ കഴിഞ്ഞ മാര്‍ച്ച് 2ന് ഇന്ത്യ വിടുകയായിരുന്നു. ഇന്ത്യയില്‍ അന്വേഷണം നടക്കുമ്ബോള്‍ മല്യ ലണ്ടനില്‍ സുഖജീവിതമാണ് നയിക്കുന്നത്.