എടിഎം കവർച്ച; മലയാളി ഉൾപ്പെടെ ആറംഗസംഘം പിടിയിൽ

0
136

ന്യൂഡൽഹി: കഴക്കൂട്ടം എടിഎമ്മിൽ കവർച്ച നടത്തിയ സംഘം ഡൽഹിയിൽ പിടിയിലായി. മലയാളി ഉൾപ്പെടെ ആറംഗ സംഘമാണ് ഡൽഹിയിൽ പിടിയിലായത്. ചെങ്ങന്നൂർ സ്വദേശി സുരേഷാണ് പിടിയിലായ മലയാളി. കായംകുളം, മാരാരിക്കുളം സിഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രാജ്യത്ത് പതിനഞ്ചിലധികം എടിഎം കവർച്ച സംഘം നടത്തിയിട്ടുണ്ട്. പ്രതികളെ ഇന്നു തന്നെ ഡൽഹി കോടതിയിൽ ഹാജരാക്കും. കഴിഞ്ഞയാഴ്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കഴക്കൂട്ടം അന്പലത്തിൻകരയിലെ എടിഎമ്മിലാണ് പ്രതികൾ കവർച്ച നടത്തിയത്.