ഐടി കമ്പനികളിലെ എച്ച് 1 ബി വിസ ലഭിച്ചവരുടെ എണ്ണം കുത്തനേ കുറഞ്ഞു

0
77

വാഷിംഗ്ടണ്‍: ഇന്‍ഫോസിസ് അടക്കം ഏഴ് മുന്‍നിര ഇന്ത്യന്‍ ഐടി കമ്പനികളില്‍ എച്ച് 1 ബി വിസ ലഭിച്ചവരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവ് വന്നിട്ടുണ്ടെന്ന് പുതിയ റിപ്പോർട്ട് .ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി 2015ല്‍ അനുവദിച്ചതിനേക്കാള്‍ കുറവ് വിസ മാത്രമേ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഏഴ് ഇന്ത്യന്‍ കമ്പനികള്‍ക്ക് 2016ല്‍ അനുവദിച്ചിട്ടുള്ളൂ. എച്ച്-1ബി വിസകള്‍ അനുവദിക്കുന്നതില്‍ 37% ഇടിവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.
നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി എന്ന സംഘടന തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ കമ്പനികള്‍ സമര്‍പ്പിച്ച 5,436 അപേക്ഷകള്‍ 2016ല്‍ നിരസിക്കപ്പെട്ടു. 9,356 അപേക്ഷര്‍ക്കാണ് ഈ വര്‍ഷം എച്ച്-1ബി വിസ അനുവദിച്ചത്.
ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസിന് അനുവദിച്ച വിസകളില്‍ 56% ഇടിവാണുണ്ടായത്. കമ്പനിയുടെ 2,634 അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. വിപ്രോയുടെ അപേക്ഷകളില്‍ പകുതിയെണ്ണത്തിന് പോലും അനുമതി ലഭിച്ചില്ല. 1,605 വിസാ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ഇന്‍ഫോസിസിന് അനുവദിച്ച വിസകളില്‍ 16 ഇടിവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. 454 അപേക്ഷകള്‍ മാത്രമേ നിരസിക്കപ്പെട്ടിട്ടുള്ളൂ. 2,376 അപേക്ഷകര്‍ക്ക് എച്ച്-1ബി വിസ അനുവദിച്ചു.
വരുന്ന വര്‍ഷങ്ങളിലും എച്ച് 1ബി വിസകള്‍ അനുവദിക്കുന്നതില്‍ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

കൂടുതല്‍ സാങ്കേതിക വിദ്യകളിലേക്ക് കടക്കുമ്പോള്‍ കുറച്ച് തൊളിലാളികളെ മാത്രമേ റിക്രൂട്ട് ചെയ്യേണ്ട ആവശ്യമായി വരൂ. അമേരിക്കരായ ഉദ്യോഗാര്‍ത്ഥികളെ കൂടുതല്‍ വിനിയോഗിക്കാനും കമ്പനികള്‍ ഉദ്ദേശിക്കൂന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിയ അനുവദിക്കുന്നതിലെ ഇടിവും ട്രംപ് പ്രസിഡന്റായതും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.