ജിയോ വന്നതോടു കൂടി ഉപയോക്താക്കള്‍ക്ക് സ്വപ്നം കാണാന്‍ സാധിക്കാത്ത തരത്തിലുള്ള ഓഫറുകളാണ് മറ്റു മൊബൈല്‍ കമ്പനികള്‍ നല്‍കിയത്. ഓഫറിന്റെ കാര്യത്തില്‍ മാത്രമല്ല സ്പീഡിന്റെ കാര്യത്തിലും ജിയോ ഇപ്പോള്‍ മറ്റുള്ള കമ്പിനികളെ കടത്തി വെട്ടിയിരിക്കുകയാണ്.
ഏപ്രിലിലെ 4ജി നെറ്റ് വര്‍ക്ക് സ് പീഡുമായി ബന്ധപ്പെട്ട് ട്രായ് നടത്തിയ പരിശോധനയിലാണ് ജിയോ മുന്നില്‍ നില്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ട്രായിയുടെ മൈസ് പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാരുടെ ഡൗണ്‍ലോഡ് വേഗതയുടെ വിവരങ്ങള്‍ ട്രായി പുറത്തുവിട്ടിരിക്കുന്നത്.
സെക്കന്‍ഡില്‍ 19.12 മെഗാബിറ്റെന്ന ഡൗണ്‍ലോഡ് വേഗതയുമായാണ് ജിയോ മുന്‍നിരയിലെത്തിയത്. അതായത് അഞ്ച് മിനിറ്റില്‍ ഒരു ബോളിവുഡ് ചിത്രം ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വേഗതയില്‍ റിലയന്‍സ് ജിയോ മാര്‍ച്ച് മാസത്തിനേക്കാള്‍ മികച്ച പ്രകടനമാണ് ഏപ്രിലില്‍ കാഴ് ച വെച്ചിരിക്കുന്നത്.
തുടര്‍ച്ചയായ നാലാം മാസമാണ് ജിയോ ട്രായിയുടെ വേഗത പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഏപ്രിലില്‍ ഐഡിയ സെല്ലുലാര്‍ നെറ്റ് വര്‍ക്കില്‍ 13.70 എംബിപിഎസും, വോഡഫോണ്‍ നെറ്റ് വര്‍ക്കില്‍ 13.38 എംബിപിഎസുമായിരുന്നു ഡൗണ്‍ലോഡിങ് വേഗത.