കര്‍ഷകര്‍ക്കു നേരെയുള്ള വെടിവെപ്പില്‍ രണ്ട് മരണം

0
120


കര്‍ഷകര്‍ക്കു നേരെയുള്ള വെടിവെപ്പില്‍ രണ്ട് മരണം. മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കുനേരെയാണ് വെടിവെപ്പുണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. മൂന്നുപേരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് പ്രക്ഷോഭം അക്രമാസക്തമായത്.

സമരം ചെയ്യുന്ന കര്‍ഷകര്‍ മന്‍സോറില്‍ ഒരു തുണിക്കടയ്ക്ക് തീവെക്കുകയും പ്രദേശത്തെ കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. റെയില്‍വെ ട്രാക്കുകളും പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ തകര്‍ത്തു.

ഇതേത്തുടര്‍ന്ന് പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിന് വിലസ്ഥിരതാ ഫണ്ട് രൂപവത്കരിക്കുമെന്നും ചൗഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്‍ഡോര്‍, ഉജ്ജയിന്‍, ദേവാസ് എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സര്‍വീസ് നിര്‍ത്തിവെച്ചു.