കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പശ്ചിമ അഫ്ഗാനിലായിരുന്നു ആക്രമണം. സുന്നി പള്ളിയ്ക്ക് സമീപത്ത് ഓട്ടോറിക്ഷയില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. പ്രാദേശിക സമയം വൈകിട്ട് നാല് മണിക്കായിരുന്നു സ്ഫോടനം.
ഹെറാത്ത് നരഗത്തിലെ സുന്നു പള്ളിയ്ക്ക് സമീപത്താണ് ആക്രമണമുണ്ടായതെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ഗെലാനി ഫര്‍ഹാദ് വ്യക്തമാക്കി. മരണ നിരക്ക് ഉയരാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തലസ്ഥാന നഗരമായ കാബൂളില്‍ ഇന്ത്യന്‍ എംബസി ഓഫീസിസ് കോമ്ബൗണ്ടിനുള്ളില്‍ റോക്കറ്റ് ആക്രമണമുണ്ടായിരുന്നു. 27 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന നാറ്റോ സമാധാന കോണ്‍ഫറന്‍സ് കാബൂളില്‍ നടക്കുന്നതിനിടെയാണ് തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയില്‍ റോക്കറ്റ് ആക്രമണമുണ്ടായത്.
കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മെയ് 31 ന് ഇന്ത്യന്‍ എംബസിയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തില്‍ 159 പേര് കൊല്ലപ്പെടുകയും 350 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് പിന്നീട് രംഗത്തെത്തുകയും ചെയ്തു.