കോടനാട് കൊലപാതകത്തിന്റെ ചുരുളഴിയുന്നു; സയൻ പിടിയിൽ

0
145

കോയമ്പത്തൂര്‍: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റിലെ മോഷണവും കൊലപാതകവും കോളിളക്കം സൃഷ്ടിച്ചതാണ്. കോടനാട് എസ്‌റ്റേറ്റില്‍ നടന്നത് വെറുമൊരു സാധാരണ മോഷണശ്രമമോ കൊലപാതകമോ അല്ലെന്ന് ആദ്യം മുതല്‍ക്കേ സംശയിക്കപ്പെട്ടു. പ്രതികളിലൊരാള്‍ മരണപ്പെട്ടതും മറ്റൊരാള്‍ക്ക് അപകടമുണ്ടായതും ദുരൂഹത ഉയര്‍ത്തി. എന്നാല്‍ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി കെ.വി സയനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സയനെ കോത്തഗിരി കോടതിയില്‍ ഹാജരാക്കും.
കനകരാജിനേയും സയനേയും കൂടാതെ മോഷണ സംഘത്തിലുണ്ടായിരുന്നത് കേരളത്തില്‍ നിന്നുള്ള കൊട്ടേഷന്‍ സംഘാംഗങ്ങള്‍ ആയിരുന്നു. കോടനാട് നടന്നതിന്റെ പിന്നാമ്പുറത്തെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയാമായിരുന്ന കനകരാജ് കൊല്ലപ്പെട്ടതോടെ ബാക്കിയുള്ളത് സയനാണ്.