കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ക്രൈം ബ്രാഞ്ചിൽ സരിത പരാതി നൽകി

0
102

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പുതിയ പരാതിയുമായി സരിത. ഇത്തവണ പ്രതിയാക്കപ്പെട്ടത് കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ മകനാണ്. ഇയാൾക്ക് പുറമെ യുഡിഎഫ് ഘടകകക്ഷിയിലെ പ്രമുഖ നേതാവിന്റെയും പേരുള്ളതായാണ് റിപ്പോർട്ട്. പിതാവിന്റെ സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നുവെന്നും താനുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരടക്കം നല്‍കിയാണ് സരിതയുടെ പരാതി. റിപ്പോർട്ടുണ്ട്.

പ്രതിരോധ ഇടപാടുകളില്‍ പങ്കാളിയാക്കാന്‍ സഹായിക്കാമെന്ന് ഇവർ ഉറപ്പുനല്‍കിയെന്ന പരാതിയാണ് ക്രൈംബ്രാഞ്ചിന് സരിത നലകിയത് . ഖനനക്കേസിലും എംബിബിഎസ് പ്രവേശന അഴിമതിക്കേസിലും പ്രതിയായ ആളാണ് നേതാവിന്റെ മകനെ പരിചയപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരിചയപ്പെടുത്താമെന്ന് ഉറപ്പുനല്‍കിയതും ഈ വ്യക്തിയാണെന്നും വ്യക്തമാക്കുന്ന പരാതിയില്‍ ഒരു ഡിവൈഎസ്പിയുടെയും അമേരിക്കന്‍ വ്യവസായിയുടെയും പേരുളളതായിട്ടാണ് വിവരം.
ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത 2016 ജൂലൈയില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പുനരന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതി.