ക്രിസ്ത്യൻ പള്ളി ഐഎസ് ഭീകരർ തകർത്തു

0
107

മനില: ഫിലിപ്പൈൻസിൽ ക്രിസ്ത്യൻ പള്ളി ഐഎസ് ഭീകരർ തകർത്തു. ഐഎസ് ബന്ധമുള്ള അമഖ് വാർത്താ ഏജൻസിയാണ് ഇതിന്‍റെ വീഡിയോ പുറത്തുവിട്ടത്. മറാവിയിലാണ് സംഭവം. ഭീകരർ പള്ളിക്കകത്തേക്കു കടക്കുന്നതും രൂപങ്ങളും വേദപുസ്തകങ്ങളും തല്ലിത്തകർക്കുന്നതും തീയിടുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞയാഴ്ച മറാവിയിൽ വൈദികരുൾപ്പെടെയുള്ളവരെ ഭീകരർ തട്ടിക്കൊണ്ടു പോയിരുന്നു.