ഖത്തര്‍ നയതന്ത്ര പ്രശ്‌നം: അല്‍ജസീറ അടച്ചു പൂട്ടി

0
156

റിയാദ്: ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ച സഊദി കൂടുതല്‍ ശക്തമായ നിലപാടിലേക്ക് നീങ്ങുന്നു. കര,വ്യോമ,ജല ഗതാഗതം നിര്‍ത്തിവച്ച സഊദി, ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ആയ അല്‍ ജസീറയുടെ റിയാദ് ബ്യൂറോയും അടച്ചു പൂട്ടി.

സഊദിയില്‍ പ്രവര്‍ത്തിക്കുന്നതിന് അല്‍ജസീറക്ക് നല്‍കിയ മീഡിയ ലൈസന്‍സും റദ്ദ് ചെയ്തിട്ടുണ്ട്. യമനിലെ ഇറാന്‍ അനുകൂലികള്‍ക്ക് സഹായകരമായി പ്രവര്‍ത്തിക്കുകയും അറബ് സഖ്യത്തിനെതിരേ നിലകൊള്ളുകയും ചെയ്‌തെന്നും അല്‍ ജസീറ ഇതിനായി പ്രവര്‍ത്തിച്ചുവെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഊദി കള്‍ച്ചറല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് അല്‍ജസീറക്ക് വിലക്കേര്‍പ്പെടുത്തിയത്.