കാർഡിഫ്: ചാന്പ്യൻസ് ട്രോഫിയിലെ കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരേ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. ബംഗ്ലാദേശിനെതിരേ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ന്യൂസിലൻഡിന്റെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. സെമിയിൽ പ്രവേശിക്കാൻ ന്യൂസിലൻഡിന് ഇന്ന് ജയം അനിവാര്യമാണ്.
ഒടുവിൽ റിപ്പോർട്ട് കിട്ടുന്പോൾ ഇംഗ്ലണ്ട് 34 ഓവറിൽ നാല് വിക്കറ്റിന് 189 റൺസ് എന്ന നിലയിലാണ്. ബെൻ സ്റ്റോക്സ് (37), ജോസ് ബട്ട്ലർ (1) എന്നിവരാണ് ക്രീസിൽ. അലക്സ് ഹെയ്ൽസ് (56) ജോ റൂട്ട് (64) എന്നിവർ അർധസെഞ്ചുറി നേടി പുറത്തായി