ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജയസൂര്യ ആദ്യമായി മദ്യപിക്കുന്നത്. ഒരു സുഹൃത്തിന്റെ പെങ്ങടെ കല്യാണത്തിന് പോയതായിരുന്നു. തലേന്ന് രാത്രി ജയസൂര്യ അടിച്ച് വീലായി. എന്നിട്ട് കൂട്ടുകാരന്റെ അച്ഛനോട് തീപ്പെട്ടി ചോദിച്ചു. പിറ്റേന്ന് രാവിലെ എണീറ്റത് ആ വീടിന്റെ ടെറസിൽ നിന്നാണ്. കൂട്ടുകാരൻ ചോദിച്ചു, നീ ഇന്നലെ എന്നാ പണിയാ കാണിച്ചത്. അച്ഛനോടാണോ തീ പെട്ടി ചോദിക്കുന്നത്. അതോടെ ഭയങ്കര നിരാശനായി.
ഒമ്പതിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിഗരറ്റ് വലിക്കുന്നതും. സിഗരറ്റ് വലിച്ചാൽ ശബ്ദത്തിന്റെ ബാസ് കൂടുമെന്ന് ആരോ പറഞ്ഞു. രണ്ട് മൂന്ന് ദിവസം തുടർച്ചയായി വലിച്ചു. നാലാം ദിവസം ഉള്ള ശബ്ദം കൂടി പോയി. പിന്നൊരു ദിവസം രണ്ട് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കൂടിയിരുന്ന് കഥപറയുകയാണ്. അപ്പോ താരം ഒരാൾക്ക് സിഗരറ്റ് കൊടുത്തു. അവന് വേണ്ടെന്ന് പറഞ്ഞു. അതോടെ താരം അതെടുത്ത് ചുണ്ടത്ത് വച്ച്. അപ്പോഴവൻ പറഞ്ഞു, ടാ നീ വലിക്കുന്നത് കാണാൻ നല്ല രസമാണെന്ന്. അന്നത്തോടെ വലിയും നിർത്തി. കാരണം നമ്മളോട് ഇഷ്ടമുള്ള ഒരാളും അങ്ങനെ പറയില്ലെന്ന് താരം പറഞ്ഞു.
മമ്മുക്ക അടുത്തിടെ പറഞ്ഞിരുന്നു പണ്ട് ദിവസോം നൂറ് സിഗരറ്റ് വലിച്ചിരുന്നെന്ന്. സംഗതി ശരിയാണ്. 100 സിഗരറ്റ് വലിക്കുന്ന സംവിധായകരെ എനിക്കറിയാം. സിനിമാക്കാരുടെ മനസിലെ ചിന്തകളും സമ്മർദ്ദങ്ങളും കാരണമാണ് സിഗരറ്റ് വലിച്ച് തള്ളുന്നത്. രാവിലെ തീ കൊളുത്തിക്കഴിഞ്ഞാൽ ഇങ്ങിനെ പുകഞ്ഞുകൊണ്ടേയിരിക്കും. സിഗരറ്റ് തീരുന്നത് ആരും അറിയില്ല. വലിക്കുന്നവർ പോലും. കഴിഞ്ഞ ദിവസം ലോക പുകയില വിരുദ്ധദിനമായിരുന്നല്ലോ. അന്നാണീക്കാര്യങ്ങളെല്ലാം മനസിലൂടെ കടന്ന് പോയതെന്നും താരം പറഞ്ഞു.