തിരുവല്ല: പുതിയ മദ്യനയം നിലവില്‍ വന്നതോടെ പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് റെക്കോര്‍ഡ് ലാഭത്തിലേക്ക്. പൊതുമേഖലയില്‍ മദ്യം ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സില്, മദ്യ ഉത്പാദനവും സര്‍വകാല റെക്കോര്‍ഡിലെത്തി നിൽക്കുകയാണിപ്പോൾ. ദിവസം ഒരു ലക്ഷം രൂപയുടെ ലാഭമാണ് ഈ സ്ഥാപനത്തിന് ലഭിക്കുന്നത്.
ജനപ്രിയ ബ്രാന്‍ഡായ ജവാന് റം ഉദ്പാദിപ്പിക്കുന്നതിലൂടെയാണ് സര്‍ക്കാര്‍ ഡിസ്റ്റിലറിയായ പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലാഭത്തിൽ എത്തിയത്. കുടിയന്മാര്‍ക്കിടയില്‍ വന്‍ ഡിമാന്റുണ്ടെങ്കിലും ഈ മദ്യം ആവശ്യത്തിനു കിട്ടാറില്ലെന്ന പരാതികൾക്കിടെയാണ് ഇത് കാരണം സർക്കാരിന്റെ പൊതുമേഖല സ്ഥാപനം ലാഭത്തിൽ എത്തിയത് . മദ്യനിയന്ത്രണം നിലവിലുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇത്തരത്തിൽ സ്ഥാപനത്തിൽ നേട്ടമുണ്ടായതിൽ ആശ്വാസത്തോടെയാണ് അധികൃതർ കാണുന്നത്.
2016-17ൽ ഫാക്ടറിക്ക് 4.57 കോടിയുടെ ലാഭമാണ് ജവാൻ നേടിക്കൊടുത്തത്. 59.34 കോടി രൂപ വിറ്റുവരവിൽ 15.53 ലക്ഷം രൂപയുടെ ജവാൻ ആണ് കച്ചവടം ചെയ്തത്. 50 ഓളം സ്റ്റാഫുകളെ കൂടാതെ സ്ഥാപനത്തിൽ , യൂണിറ്റിലും പുളികീഴ് ബ്ലോക്ക് പഞ്ചായത്തിലെ കുടുംബശ്രീയൂണിറ്റിൽ നിന്നും , പെരിങ്ങര, നിരണം പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും 75 സ്ത്രീ തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നവരാണ്.
ഗുണനിലവാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഞങ്ങൾ വിപണി കൈയ്യടിക്കിയെന്ന് TSCL ജനറൽമാനും എം.ഡി. അലക്സ് പി ഏബ്രഹാം പറഞ്ഞു. ഗുണനിലവാരമുള്ള മാർക്കട്ടിലെ മറ്റു ഉത്പന്നങ്ങളുമായി നമുക്ക് ഒത്തുപോകാൻ കഴിയുന്നുണ്ട്, അതിനു ന്യൂട്രൽ ആൽക്കഹോളും സ്പിരിറ്റുമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇഎൻഎയും റമ്മും ഗവൺമെൻറ് ലാബിൽ പരിശോധന നടത്തിയ ശേഷമാണു വിറ്റഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 8 മണി മുതൽ വൈകിട്ട് 5 വരെയാണ് ജോലി സമയം ഇതിനുള്ളിൽ 6,000 ഉത്പന്നങ്ങൾ ആണ് നിർമ്മിക്കുന്നത് . അതായത് ഏകദേശം 60,000 ലിറ്റർ റം ആണ് ഒരു വർഷം ഇവിടെ നിന്നും പുറത്തിറങ്ങുന്നത്. ഫാക്ടറിയിൽ ഒരു ലിറ്റർ റമ്മിന്റെ വില 42.20 രൂപയാണ്. റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ 400 രൂപയ്ക്കാണ് എല്ലാ നികുതികളും കൂടി ഇത് വിറ്റഴിക്കുന്നത് . 2008 ൽ ജവാൻ സാധാരണക്കാർക്ക് പ്രിയപെട്ടതാകുന്നത് . നാലു വര്‍ഷം മുന്‍പ് മാസം ശരാശരി 25000 കേസ് മദ്യം ഉദ്പാദിപ്പിച്ചിരുന്ന സ്ഥാപനം കഴിഞ്ഞ വര്‍ഷത്തോടെ ഉദ്പാദനം ഒരു ലക്ഷം കേയ്സായി ഉയര്‍ത്തുകയായിരുന്നു.