ദളിത് യുവാവിനെ വിവാഹംചെയ്ത മുസ്ലിം യുവതിയെ തീയിട്ടു കൊന്നു

0
115

കർണാടകത്തിൽ ദളിത് യുവാവിനെ വിവാഹംചെയ്ത മുസ്ലിംയുവതിയെ വീട്ടുകാർ തീയിട്ടുകൊന്നു. തീ കൊളുത്തുന്നതിന് മുമ്പ് യുവതിയെ നിരവധിതവണ കുത്തിപ്പരിക്കേൽപ്പിച്ചതായി പോലീസ് പറഞ്ഞു. വടക്കൻ കർണാടകത്തിലെ വിജയപുര ജില്ലയിലാണ് സംഭവം.

കഴിഞ്ഞ ജനുവരി 22-ന് ഇരുവരുടെയും പ്രണയം യുവതിയുടെ വീട്ടുകാർ അറിഞ്ഞതോട സയബണ്ണയ്ക്ക് മർദനമേറ്റു. ഇയാൾക്കെതിരേ തളിക്കോട്ടെ പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതിയും നൽകി.

ജനുവരി 24-ന് ബാനുവും സയബണ്ണയും ഗോവയിലേക്ക് പോയി രജിസ്റ്റർവിവാഹംചെയ്തു. ബാനു ഗർഭിണിയായപ്പോൾ വീട്ടുകാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ ഇരുവരും കഴിഞ്ഞ ശനിയാഴ്ചയാണ് തിരിച്ചെത്തിയത്. എന്നാലും വീട്ടുകാർ സമീപനത്തിൽ അയവ് വരുത്തിയില്ല.

പിരിയാൻ ഇരുവരും തയ്യാറല്ല എന്നതിൽ ഉറച്ചു നിന്നപ്പോൾ വീട്ടുകാർ ഇരുവരെയും മർദ്ദിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സയബണ്ണ രക്ഷപ്പെട്ട് തളിക്കോട്ടെ പോലീസ് സ്റ്റേഷനിലെത്തി നടന്ന സംഭവങ്ങൾ പോലീസിനോട് പറഞ്ഞു.സയബണ്ണ തിരിച്ചെത്തിയപ്പോൾ ബാനുവിന്റെ ദേഹത്ത് വീട്ടുകാർ തീകൊളുത്തിയിരുന്നു. സയബണ്ണ സഹായത്തിനായി നിലവിളിച്ചെങ്കിലും കണ്ടുനിന്നവരാരും രക്ഷയ്ക്കെത്തിയില്ല. രക്ഷിക്കാനുള്ള ശ്രമത്തിനിടെ സയബണ്ണയ്ക്കും പൊള്ളലേറ്റു. തീ കൊളുത്തുന്നതിന് മുമ്പ് യുവതിയെ നിരവധിതവണ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.