നോട്ട് അസാധുവാക്കൽ സമ്പദ് വ്യവസ്ഥയെ തളർത്തി ; മൻമോഹൻ സിങ്

0
368

http://im.rediff.com/getahead/2010/mar/11manmohan-singh.jpg
നോട്ട് അസാധുവാക്കൽ രാജ്യത്തിന്റെ വളർച്ചയെ തളർത്തിയെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ജനങ്ങളുടെ ചിലവാക്കൽ ശേഷിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്നും  നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നോട്ടസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷമാണ് സാമ്പത്തിക വളർച്ചയിൽ കുറവ് വന്നതെന്നും മൻമോഹൻ സിങ് കുറ്റപ്പെടുത്തി.കോൺഗ്രസ് ആസ്ഥാനത്ത് നടന്ന പ്രവർത്തക സമിതി യോഗത്തിലാണ് മൻമോഹൻ സിങ്ങിന്റെ പരാമർശം.

ആളുകളുടെ കൈവശം പണമില്ലാതെ വന്നതോടെ സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾ തകർന്നടിഞ്ഞു. വ്യവസായ മേഖലയിൽ  2016 മാർച്ചിലെ 10.7 ശതമാനം വളർച്ചയിൽ നിന്ന് 2017 മാർച്ചിൽ 3.8 ശതമാനമായി കുറഞ്ഞു.

നോട്ട് നിരോധനത്തിന്റെ പ്രതിഫലനം  രാജ്യത്തെ തൊഴിൽ മേഖലയെ ബാധിക്കുമെന്നും, യുവതി യുവാക്കൾക്ക് തൊഴിലവസരം കുറയുമെന്നും മൻമോഹൻ സിങ് പറഞ്ഞു.