പാതയോരത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കരുതെന്ന് ഹൈക്കോടതി. കണ്ണൂര്‍ വെങ്ങളം-കുറ്റിപ്പുറം ഭാഗവും ചേര്‍ത്തല ഓച്ചിറ- തിരുവനന്തപുരം ഭാഗം വരെയുള്ള മദ്യശാലകള്‍ തുറക്കുന്നതിനാണ് നിയന്ത്രണം.
മദ്യശാലകള്‍ തുറക്കുന്നതിനെതിരെ കൊയിലാണ്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇബ്രാഹിം കുട്ടി നല്കിയ ഹര്‍ജിയില്‍ വിധിവരുന്നതു വരെയാണ് നിര്‍ദേശം. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും.
ഈ മേഖലയെ ദേശീയപാതയില്‍നിന്ന് ഒഴിവാക്കി 2014ല്‍ വിജ്ഞാപനം നിലവിലുള്ള സാഹചര്യത്തില്‍ ലൈസന്‍സുള്ള മദ്യശാലകള്‍ പ്രവര്‍ത്തനത്തിനു തടസ്സമില്ലെന്നു ഹൈക്കോടതി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇവിടെയുള്ള മദ്യശാലകള്‍ തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഈ നടപടി.