ബി.എസ്.എന്‍.എല്‍ ലൈന്‍മാന്‍ കൊല്ലപ്പെട്ട സംഭവം: യുവാവ് പിടിയിൽ

0
122

മംഗളൂരു: ബി.എസ്.എന്‍.എല്‍ ലൈന്‍മാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. മംഗളൂരു മുഡിഗരെയിലെ തിമ്മപ്പ പൂജാരി (52)യെ കൊലപ്പെടുത്തിയ കേസില്‍ ഉജിറെയിലെ കോളജില്‍ രണ്ടാം വര്‍ഷ ബി.ബി.എം വിദ്യാര്‍ഥിയായ ചന്ദ്രശേഖറാണ് (20) അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സന്റെക്കട്ടയില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന തിമ്മപ്പയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് പ്രതി കൊലപ്പെടുത്തിയത്. കുഴത്തിന് കുത്തേറ്റ തിമ്മപ്പ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. തിമ്മപ്പയും പ്രതിയും ഒരേ കെട്ടിടത്തിലാണ് താമസിച്ചുവന്നിരുന്നത്.