മിഷേലിന്റെ മരണം: ക്രോണിന്‍റെ പങ്ക് തെളിയിക്കാൻ വൈകും

0
98

 കൊ​ച്ചി ​കായലിൽ സി​എ വി​ദ്യാ​ര്‍​ഥി​നി മി​ഷേ​ല്‍ ഷാ​ജി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റിലാ‍യ ക്രോ​ണി​ന്‍ അ​ല്ക​സാ​ണ്ട​റു​ടെ പ​ങ്കു സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ഇ​നി​യും വൈ​കും. ക്രോ​ണി​ന്‍ തന്‍റെ ഫോ​ണി​ല്‍​നി​ന്നു മി​ഷേ​ലി​നു വാ​ട്സ് ആ​പ് മു​ഖാ​ന്ത​ര​വും അ​ല്ലാ​തെ​യും അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇ​ത് വീ​ണ്ടെ​ടു​ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് ഫോ​ണ്‍ അ​യ​ച്ചെ​ങ്കി​ലും അ​വി​ടു​ത്തെ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു സ​ന്ദേ​ശ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​നാ​വി​ല്ലെ​ന്നു​ള്ള മ​റു​പ​ടി​യാ​ണ് ക്രൈംബ്രാ​ഞ്ചി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ സി-​ഡാ​ക്കിന്‍റെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണ സം​ഘം.

കൊ​ച്ചി​ കായലിൽ പി​റ​വം സ്വ​ദേ​ശി​നി​യാ​യ മി​ഷേ​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ട് ഇ​ന്നു മൂ​ന്നു മാ​സം തി​ക​യു​ക​യാ​ണ്. ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ഫോ​ണ്‍ അ​യ​ച്ചി​ട്ടു ര​ണ്ട​ര മാ​സ​ത്തി​ലേ​റെ​യാ​യ​പ്പോ​ഴാ​ണ് തി​രു​വ​ന​ന്ത​പു​രം ലാ​ബി​ല്‍​ നി​ന്നു വി​വ​ര​ങ്ങ​ള്‍ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് മ​റു​പ​ടി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത ക്രോ​ണി​ന്‍റെ മേ​ലു​ള്ള കു​റ്റം ഇ​തോ​ടെ തെ​ളി​യി​ക്കാ​നാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ചി​നും അ​വ്യ​ക്ത​ത​യു​ണ്ട്.

ക്രോ​ണി​ന്‍ മാ​ന​സി​ക​മാ​യി സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​യ​താ​ണ് മി​ഷേ​ലി​നെ ആ​ത്മ​ഹ​ത്യ​ക്കു പ്രേ​രി​പ്പി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച്. എ​ന്നാ​ല്‍, ഇ​തു തെ​ളി​യി​ക്ക​ണ​മെ​ങ്കി​ല്‍ ഫോ​ണി​ലെ സ​ന്ദേ​ശ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭി​ക്കണം. മി​ഷേ​ലി​നെ കാ​ണാ​താ​യ​തി​നു ത​ലേ​ന്നു ക്രോ​ണി​ന്‍റെ ഫോ​ണി​ല്‍​നി​ന്നു മി​ഷേ​ലി​ന് 57 സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ക​യും നാ​ലു ത​വ​ണ വി​ളി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു