മുന്‍ ഭാര്യയോടു പ്രതികാരം ചെയ്യുന്നതിനായി 900 വര്‍ഷം പഴക്കമുള്ള പ്രതിമകള്‍ മോഷ്ടിച്ച യുവാവും ഭാര്യയും പോലീസ് പിടിയില്‍. ടിബറ്റന്‍ വംശജനായ ഗവാങ് സുന്‍ഡ്യൂവ് പങ്കാളിയായ ലൊബ്സാങ് എന്നിവരാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്.
ഡല്‍ഹി, മജ്നു കാ തില്ലയില്‍ വിഗ്രഹങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. 1.4 കോടി രൂപയ്ക്ക് പ്രതിമകള്‍ വിറ്റഴിക്കാനാണ് ഇവര്‍ തീരുമാനിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
അരുണാചല്‍ പ്രദേശിലെ തവാങ്ങിലെ ഒരു ഒരു ബുദ്ധ സന്ന്യാസി മഠത്തിലെ ലാമ തലവന്റെ വീട്ടില്‍ നിന്നാണ് ടിബറ്റന്‍ ബുദ്ധ സന്ന്യാസിയായ പാമ ലിംഗ്പയുടെ പ്രതിമ ഇവര്‍ മോഷ്ടിച്ചത്. ലാമ തലവന്റെ മുന്‍ മരുമകനാണ് സുന്‍ഡ്യൂവ്.
ലാമ തലവന്മാരുടെ വീടുകളില്‍ സൂക്ഷിക്കുന്നതും വിശേഷ അവസരങ്ങളില്‍ മാത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന പ്രതിമകളായിരുന്നു ഇവ. ഇതറിയാമായിരുന്ന സുന്‍ഡ്യൂവ് ഭാര്യാ പിതാവിനെ നാണം കെടുത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ ഒരു മോഷണം ആസൂത്രണം ചെയ്തത്.
വിഗ്രഹങ്ങള്‍ മോഷ്ടിക്കുന്നതിലൂടെ വിവാഹ മോചനത്തിന് പ്രതികാരം ചെയ്യാമെന്നും പണം സമ്പാദിക്കാമെന്നുമാണ് ഇയാള്‍ കണക്കുകൂട്ടി. ഇയാളും പങ്കാളിയായ യുവതിയും ചേര്‍ന്ന് മെയ് 31ന് വിഗ്രഹങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ചീപ്പയുടെ കുടുംബം കുളു സന്ദര്‍ശനത്തിനായി പോയ സന്ദര്‍ഭത്തിലായിരുന്നു ഇവര്‍ മോഷണം നടത്തിയത്.