ന്യൂഡൽഹി: മാംസഹാരം കഴിക്കുന്നത് ഒരു രോഗമാണ് മുസ്ലിങ്ങള്‍ അതൊഴിവാക്കണം ആവശ്യമെങ്കില്‍ പശുവിന് പാല് മാത്രം കഴിക്കാം എന്ന ആര്‍എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് ജാമിയ മിലിയ സര്‍വ്വകലശാലയില്‍ സംഘര്‍ഷം.
ആർ.എസ്.എസ് വിദ്യാർഥി വിഭാഗമായ രാഷ്ട്രീയ സ്റ്റുഡൻറ്സ് മഞ്ച് സർവകലാശാലയിൽ സംഘടിപ്പിച്ച നോമ്പുതുറയിലാണ് മക്ക മസ്ജിദ്, സംഝോത എക്സ്പ്രസ്, മാലേഗാവ് തുടങ്ങിയ സ്ഫോടനക്കേസുകളിൽ പ്രതിചേർക്കപ്പെട്ട ഇന്ദ്രേഷ് കുമാറടക്കം നിരവധി ആർ.എസ്.എസ് നേതാക്കൾ പെങ്കടുത്തത്. ജാമിഅ വൈസ്ചാൻസലർ തലത് അസദും പെങ്കടുത്തു. ഒരു സംഘടനക്കും വേദി നൽകാത്ത സർവകലാശാല ആർ.എസ്.എസിന് അനുവദിച്ചതിലും ഇന്ദ്രേഷ് കുമാറിനെ ജാമിഅയിൽ പ്രവേശിപ്പിച്ചതിനുമെതിരെയാണ് പ്രതിഷേധം.
വിദ്യാർഥികൾക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. വിദ്യാർഥികൾ പ്രധാന കവാടവും റോഡും ഉപരോധിച്ച് സമാന്തര നോമ്പുതുറ നടത്തി. പ്രതിഷേധിച്ചവരിൽ ചിലരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ രാത്രി വൈകിയും റോഡ് ഉപേരാധിച്ചു.