മോഹൻലാൽ ഒരു ദിവസം എത്ര തവണ ഭാര്യയെ വിളിക്കും?

0
456

മോഹൻലാൽ ഒരു ദിവസം എത്ര തവണ ഭാര്യയെ വിളിക്കും? പത്ത് തവണ, പറയുന്നത് ലാലിന്റെ അടുത്ത സുഹൃത്തായ ലിസി . കുടുംബത്തോട് ഇത്രയധികം അറ്റാച്ച്ഡ് ആയ ഒരാൾ വേറെയില്ലെന്നാണ് ലിസി പറയുന്നത്. അദ്ദേഹത്തെ അറിയാത്തവർക്ക് ലാൽ അങ്ങനെയാണെന്നു തോന്നുകയില്ലെന്ന് ലിസി പറയുന്നു.   വലിയ വിഷയങ്ങളൊന്നും ലാൽ ഭാര്യയോട് സംസാരിക്കില്ല, ഭക്ഷണംകഴിച്ച കാര്യങ്ങളൊക്കെയായിരിക്കും സംസാരിക്കുക. എന്നാലും മോഹൻലാൽ വിളിക്കും. അത് തന്നെ ഒരു സുഖമാണെന്ന് താരം പറഞ്ഞു.

അടുക്കളയിൽ ഭാര്യയെ സഹായിക്കുന്ന ഗൃഹനാഥൻ കൂടിയാണ് ലാൽ. നോൺ വെജ് വിഭവങ്ങൾ നന്നായി പാചകം ചെയ്യും. മട്ടൺ റോഗൺ ജോഷ് എന്ന ലാലിന്റെ സ്‌പെഷ്യൽ ഐറ്റത്തിനു പ്രത്യേക രുചി തന്നെയാണ്. നടനെന്ന നിലയിലും സഹപ്രവർത്തകൻ എന്ന നിലയിലും ലാലിന്റെ മഹത്വം അടുത്തറിഞ്ഞിട്ടുണ്ട്. കളിയിൽ അൽപം കാര്യം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ആദ്യമായി ലാലിനെ കാണുന്നത്. പിന്നീട് മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു, ബോയിങ് ബോയിങ്, മിഴിനീർ പൂവുകൾ, ഹലോ മൈഡിയർ റോങ് നമ്പർ, ചിത്രം എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു.

മദ്രാസിൽ സുകുമാരിയുടെ വീട്ടിൽ വച്ചാണ് ലാലിന്റെ ഭാര്യ സുചിത്രയെ പരിചയപ്പെടുന്നത്. ലാലിന്റെ വിവാഹം ഉറപ്പിച്ച ശേഷം സുകുമാരിയെ കാണിക്കാൻ സുചിത്രയെയുമായി കൂട്ടിവന്നപ്പോഴായിരുന്നു പരിചയപ്പെട്ടത്. അതിനുശേഷം തങ്ങൾ മികച്ച കൂട്ടുകാരികളാണെന്നു ലിസി പറയുന്നു.പ്രിയദർശനും ലിസിയും വേർപിരിയാൻ തീരുമാനിച്ചപ്പോൾ അതില്ലാതാക്കാൻ അവർക്കിടയിൽ മധ്യസ്ഥ ശ്രമം നടത്തിയിരുന്നത് ലാലും സുചിത്രയുമായിരുന്നു. ഇപ്പോഴും ലാലിന്റെ കുടുംബവും പ്രിയനും മക്കളും ലിസിയുമായി നല്ല ബന്ധത്തിലാണ്.