യച്ചൂരി രാജ്യസഭയില്‍ പോണോ ? സിപിഎം പിബി ഇന്നും നാളെയും

0
121

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ രാജ്യസഭാ സ്ഥാനാർഥിയാക്കണമെന്ന പാർട്ടി ബംഗാൾ ഘടകത്തിന്റെ പ്രമേയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പൊളിറ്റ് ബ്യൂറോ ഇന്നും നാളെയും സമ്മേളിക്കും. കോൺഗ്രസിന്റെ പിന്തുണയോടെ യച്ചൂരിയെ ജയിപ്പിക്കേണ്ടതില്ലെന്നാണ് പിബിയുടെ പ്രഖ്യാപിത നിലപാട്.

ഒരാൾ രണ്ടു തവണയിൽ കൂടുതൽ രാജ്യസഭാംഗമാകാൻ പാടില്ലെന്ന കീഴ്വഴക്കം തനിക്കും ബാധകമാണെന്ന് യച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെയും തൃണമൂലിനെയും നേരിടാൻ കോൺഗ്രസിന്റെ വോട്ട് സ്വീകരിച്ച് യച്ചൂരിയെ വീണ്ടും രാജ്യസഭാംഗമാക്കണമെന്നാണ് ബംഗാളുകാരുടെ വാദം. ബംഗാളിൽനിന്ന് ആറു രാജ്യസഭാ സീറ്റുകളിലാണ് ഒഴിവുവരുന്നത്.

അഞ്ചെണ്ണത്തിൽ തൃണമൂൽ ജയിക്കുമെന്നുറപ്പാണ്. ആറാമത്തെ സ്ഥാനാർഥിയെ കോൺഗ്രസിനു ജയിപ്പിച്ചെടുക്കാം. ഇടതിന് ആകെയുള്ളത് 31 എംഎൽഎമാരാണ്. തനിച്ചു ജയിക്കാൻ കോൺഗ്രസിനും ഇടതിനും സാധിക്കില്ല. യച്ചൂരിയാണ് ഇടതു സ്ഥാനാർഥിയെങ്കിൽ തങ്ങൾ സ്ഥാനാർഥിയെ നിർത്തില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്.