യാത്ര ബോട്ട് മറിഞ്ഞ് 4 മരണം

0
95

ബെയ്ജിങ്: ചൈനയിലെ അന്‍ഹുയി പ്രവിശ്യയില്‍ യാത്ര ബോട്ട് മറിഞ്ഞ് 4 പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്. മെന്‍ജി പട്ടണത്തിലെ നദിയില്‍ 39 കര്‍ഷകരുമായി യാത്ര ചെയ്യുകയായിരുന്ന് ബോട്ടാണ് തലകീഴായി മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന ബാക്കി 32 പേരെ രക്ഷിച്ചു. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
രക്ഷാപ്രവര്‍ത്തനത്തിനായി രാജ്യത്തെ 400 ല്‍ അധികം ആളുകളുണ്ടായിരുന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോട്ട് ഡ്രൈവര്‍ വാങ്കിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.