രാജ്യാന്തര ഫുട്‍ബോള്‍ താരം കുഴഞ്ഞുവീണുമരിച്ചു

0
113

ബീജിങ്: ഐവറി കോസ്റ്റ് മിഡ്ഫീൽഡർ ചിക്കോ ടിയോട്ടെ (30) പരിശീനത്തിനിടെ കുഴഞ്ഞുവീണുമരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. പരിശീലനത്തിനിടെ നെഞ്ചുവേദനയെ തുടർന്ന് താരം കുഴഞ്ഞുവീണതായി ടിയോട്ടെയുടെ വക്താവ് ഇമ്മാനുവൽ പല്ലാഡിനോ അറിയിച്ചു.

ഏഴ് വർഷം ന്യൂകാസിൽ താരമായിരുന്ന ടിയോട്ടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈനിസ് ക്ലബ്ബ് ബീജിങ് എന്‍റർപ്രൈസ്സിലേക്കേ് കൂടുമാറിയത്. 2010, 2014 ലോകകപ്പുകൾ കളിച്ച ഇദ്ദേഹം 23 വർഷത്തെ കിരീട വരൾച്ചക്ക് ശേഷം 2015ൽ ആഫ്രിക്കൻ നാഷൻസ് കപ്പ് നേടിയ ഐവറി കോസ്റ്റ് ടീമിൽ അംഗമായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനു വേണ്ടി 150 മൽസരങ്ങൾ കളിച്ച ടിയോട്ടെ, ഐവറി കോസ്റ്റിനായി 52 രാജ്യാന്തര മൽസരങ്ങളിൽ ജെഴ്സിയണിഞ്ഞു.