രാവണൻ രാമനേക്കാൾ മാന്യൻ- ജി.സുധാകരൻ

0
152

സീതയോടുള്ള പെരുമാറ്റത്തിൽ രാമനേക്കാൾ മാന്യൻ രാവണനായിരുന്നെന്ന് മന്ത്രി ജി.സുധാകരൻ. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഘോരവനത്തിൽ അനുജന്റെ അടുത്ത് സീതയെ നിർത്തിയിട്ടുപോയത് മര്യാദയാണോ? സീത പറഞ്ഞതുകേട്ട് മാനിനെ പിടിക്കാൻ ലക്ഷ്മണൻ ചേട്ടത്തിയെ ഉപേക്ഷിച്ചുപോയതും ശരിയല്ല.

എന്നാൽ, രാവണൻ എത്ര മാന്യമായാണ് സീതയോട് പെരുമാറിയത്. പുഷ്പകവിമാനത്തിലാണ് സീതയെ തട്ടിക്കൊണ്ടുപോയത്. ലങ്കയിൽ അശോകവനികയിൽ സംരക്ഷിതയായിരുത്തി. ഒരിക്കലും ശരീരത്തു തൊട്ടില്ല. ഇപ്പോഴുള്ള ശ്രീരാമന്മാർ ഇതൊക്കെ അറിയണം. ഇന്നത്തെ സമൂഹത്തിലെ സ്ത്രീ സുരക്ഷയെ കുറിച്ച് പുരാണവുമായി ബന്ധിപ്പിച്ച് ജി വാചാലനായി.

സ്ത്രീ സുരക്ഷ മാത്രമായിരുന്നില്ല  മന്ത്രിയുടെ പരിസ്ഥിതി പ്രസംഗത്തിൽ വന്നത്. ലിംഗ സമ്മതത്തെ കുറിച്ചും മന്ത്രി പറഞ്ഞു.പെൺകുട്ടികളും ആൺകുട്ടികളും വീട്ടുപണി ചെയ്യണം. മുറ്റമടിക്കണം, കൃഷിപ്പണി ചെയ്യണം. ഒരുകാലത്ത് പശുവിനെ അഴിച്ചുകെട്ടിയിട്ട് കോളേജിൽ പഠിപ്പിക്കാൻ വരുന്ന പ്രൊഫസർമാരുണ്ടായിരുന്നു. അധ്വാനിക്കുന്നവർക്ക് മനക്കരുത്ത് കൂടും. അവർ ക്രിമിനലുകളൊരുക്കുന്ന ചതിക്കുഴിയിൽ വീഴില്ലെന്നും മന്ത്രി പറഞ്ഞു.

കൂടാതെ തിരുവന്തപുരത്ത് സ്വാമിയുടെ ലിംഗം മുറിച്ച പെൺകുട്ടിക്ക് അവാർഡ് നൽകണമെന്നും, മക്കൾക്കെതിരെസാക്ഷിപറയുന്ന  അമ്മമാർ ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.