ലിഫ്റ്റില്‍ കുടുങ്ങി പത്ത് വയസുകാരി മരിച്ചു

0
109

വിശാഖപട്ടണം: അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങി പത്ത് വയസുകാരി ചതഞ്ഞരഞ്ഞു മരിച്ചു. വിശാഖപട്ടണത്ത് ഞായറാഴ്ചയാണ് സംഭവം. ലിഫ്റ്റിന്റെ വാതിലിനും ഗ്രില്ലിനും ഇടയില്‍ കുടുങ്ങിയ സ്വാതിയെന്ന പെണ്‍കുട്ടിയാണ് ദാരുണമായി മരിച്ചത്. പെണ്‍കുട്ടി കുടുങ്ങിയത് അറിയാതെ ലിഫ്റ്റ് നീങ്ങുകയായിരുന്നു. അമ്മാവന്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.
കളിക്കുന്നതിനിടെ ലിഫ്റ്റിന്റെ വാതിലില്‍ എത്തിയ പെണ്‍കുട്ടി ലിഫ്റ്റ് നീങ്ങിത്തുടങ്ങിയതോടെ ഇടയില്‍പ്പെട്ട് ചതഞ്ഞരയുകയായിരുന്നു. നെഞ്ചിനും വയറ്റിലും ഗുരുതരമായി പരുക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കുട്ടിയുടെ ശരീരം ചതഞ്ഞരയുന്ന ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
അപ്പാര്‍ട്ട്‌മെന്റ മാനേജ്‌മെന്റിനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തു വന്നു. മാനേജ്‌മെന്റിന്റെ വീഴ്ചയാണ് സംഭവത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ലിഫ്റ്റ് നന്നാക്കിയിട്ട് മാസങ്ങളാതെന്നും അവര്‍ പറയുന്നു. സമീപത്തെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്സ്വാതിയുടെ പിതാവ്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.