സിനിമാ മേഖലയിൽ ഇരട്ട നികുതി ചുമത്തില്ലെന്ന് ധനമന്ത്രി

0
116

തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജി.എസ്.ടി)​ നടപ്പാക്കുന്പോൾ സിനിമാ മേഖലയിൽ ഇരട്ട നികുതി ചുമത്തില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടിക്കൊപ്പം വിനോദ നികുതി കൂടി ചുമത്താനായിരുന്നു നീക്കം. ഇതിനെതിരെ സിനിമാ സംഘടനകൾ ധനമന്ത്രിയെ കണ്ട് നടത്തിയ ചർച്ചയിലാണ് തോമസ് ഐസക് ഈ ഉറപ്പ് നൽകിയത്.

സിനിമയ്ക്ക് 28 ശതമാനം സേവന നികുതിയാണ് ഏർപ്പെടുത്തിയത്. ഇതിനെതിരെയാണ് സിനിമാ പ്രവർത്തകർ മന്ത്രിയെ സമീപിച്ചത്. നടന്മാരായ ദിലീപ്,​ ഇന്നസെന്റ്,​ സംവിധായകൻ കമൽ തുടങ്ങിയവരാണ് ധനമന്ത്രിയുമായി ചർച്ച നടത്തിയത്.