സർക്കാരിനെതിരേ വിമർശനവുമായി സോണിയ ഗാന്ധി

0
115

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരേ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. കേന്ദ്രസർക്കാർ ഇന്ത്യ എന്ന ആശയവും അതിന്‍റെ സാരാംശവും തകർക്കാനാണ് ശ്രമിക്കുന്നത്. സാന്പത്തികം, സമാധാനം, നനാത്വം തുടങ്ങിയ എല്ലാവശങ്ങളിലും സർക്കാർ അധോഗതിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ വിമർശിച്ചു.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് പാഠമാകണം. ഗുജറാത്ത്, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് സംഘടനയെ ശക്തിപ്പെടുത്തണമെന്നും സോണിയ പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയുടെ അധ്യക്ഷ പദവി പ്രവർത്തക സമിതി ചർച്ച ചെയ്തില്ലെന്നാണ് വിവരം.