അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ വായ്പാ നയം

0
166

ന്യൂഡല്‍ഹി: അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനമായും, റിവേഴ്‌സ് റിപ്പോ ആറു ശതമാനമായും തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയിലുളള ധന നയ സമിതിയാണ് നയം പ്രഖ്യാപിച്ചത്. പലിശ നിരക്ക് കുറച്ച് സാമ്പത്തിക വളര്‍ച്ചക്ക് സാഹചര്യമൊരുക്കണമെന്ന കേന്ദ്രത്തിന്റെ നിലപാട് തള്ളിയാണ് ആര്‍ബിഐ നയം.

നിരക്കുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ യോഗം ഇന്നലെ തുടങ്ങിയിരുന്നു. സാമ്പത്തിക വളര്‍ച്ച കുറയുകയും, പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്ക് രേഖപെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ റിസര്‍വ്വ് ബാങ്ക് തയ്യാറായേക്കില്ല എന്ന് നേരത്തെ വിലയിരുത്തലുകളുണ്ടായിരുന്നു.