അൻബാർ പ്രവിശ്യയിൽ ചാവേറാക്രമണം; 7 മരണം

0
82

ബാഗ്ദാദ്: ഇറാക്കിലെ അൻബാർ പ്രവിശ്യയിലുണ്ടായ ചാവേറാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. അൻബാറിലെ ജനത്തിരക്കുള്ള മാർക്കറ്റിലാണ് ആക്രമണമുണ്ടായതെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ് ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.