ആര്യ പോണ്ടിച്ചേരിയിൽ നിന്ന് ചെന്നൈയിലേക്ക് സൈക്കിൾ ചവിട്ടി

0
127

നടൻ ആര്യ പോണ്ടിച്ചേരിയിൽ നിന്ന് ചെന്നൈ വരെ സൈക്കിൾ സവാരി നടത്തി. പുതിയ സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തന്റെ യാത്രയെന്ന് ഒരു തമിഴ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ ചെന്നൈ നഗരത്തിൽ ഷൂട്ട് ഉള്ളപ്പോൾ താരം സൈക്കിളിലാണ് ലൊക്കേഷനിലെത്തുന്നത്. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ നാല് മണിക്കൂർ സൈക്കിൾ സവാരി നടത്തും. ചില ദിവസങ്ങളിൽ ജിമ്മിൽ പോകാൻ കഴിയില്ല. അങ്ങനെ ഉള്ളപ്പോൾ സൈക്കിൾ സവാരിയാണ് ആശ്രയമെന്നും താരം പറഞ്ഞു.

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി മണപ്പാട് എന്ന ചെറിയ ടൗണിൽ പോയപ്പോൾ സൈക്കൾ സവാരി മാത്രമായിരുന്നു വ്യായാമത്തിന് ആശ്രയം. അവിടെ ജിമ്മില്ലായിരുന്നു. 40 ദിവസമായിരുന്നു ചിത്രീകരണം. ആസമയം കൊണ്ട് ശരീരം കൂടുതൽ നന്നാക്കാനായി. ശരീരത്തിന്റെ ഷേപ്പ് നിലനിർത്താൻ സൈക്ലിംഗ് പോലെ നല്ല വ്യായാമം മറ്റൊന്നില്ലെന്നും ആര്യ പറയുന്നു. പിന്നെ കാറിൽ യാത്രചെയ്യുന്നതിനേക്കാൾ കാഴ്ചകൾ കാണാനും അനുഭവങ്ങൾ ലഭിക്കാനും സൈക്കിൾ സവാരിയാണ് നല്ലത്. വിദേശങ്ങളിലൊക്കെ ഇത് പ്രോൽസാഹിപ്പിക്കുന്നുണ്ട്.

സൈക്കിൾ സവാരിക്കിടെ നല്ല ആരാധകരെയും കാണാൻ കഴിയും. പലരും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്യും അല്ലാതെ ശല്യപ്പെടുത്തിയിട്ടില്ലെന്നും താരം പറഞ്ഞു. ഫൈവ് ഗിയറുള്ള സൈക്കിളാണ് വാങ്ങിയത്. ഇതിന് ഏകദേശം ഇരുപത്തയ്യായിരം രൂപയോളം വിലവരും. ജയംരവിക്കൊപ്പം അഭിനയിക്കുന്ന സുന്ദർ സിയുടെ സംഘമിത്രയ്ക്കായി ശരീതത്തിന്റെ ഷെയ്പ്പ് തന്നെ മാറ്റാൻ താരം താമസിക്കാതെ തയ്യാറെടുക്കും.