ഇനി ഡൽഹി കേരള ഹൗസില്‍ സൗജന്യ വൈഫെ

0
128

ഇനി ഡൽഹി കേരള ഹൗസില്‍ വൈഫൈ സൗകര്യം ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസില്‍ വൈഫൈ നെറ്റ്‌വര്‍ക്ക് ഉദ്ഘാടനം ചെയ്തു. കേരള ഹൗസില്‍ മുറിയെടുക്കുന്നവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്താം.
എംടിഎഎന്‍എല്ലിന്റെ ഇന്റര്‍നെറ്റ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുറിയെടുക്കുമ്പോള്‍ റിസപ്ഷനില്‍ ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ കിട്ടുന്ന പാസ്‌വേഡ് ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കാം. സംസ്ഥാന ഐടി വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ഇതിനായി 12 ലക്ഷം രൂപയാണ് അനുവദിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത്, ഐ ടി സെക്രട്ടറി എം ശിവശങ്കര്‍, കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ വിശ്വാസ് മേത്ത എന്നിവര്‍ പങ്കെടുത്തു.