ഇറാനിലെ ഭീകരാക്രമണം: ഉത്തരവാദിത്വം ഐഎസിന്

0
76

ടെഹ്റാൻ: ഇറാനിൽ മൂന്നിടങ്ങളിലുണ്ടായ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഏറ്റെടുത്തു. തങ്ങളുടെ പോരാളികൾ ഇറാൻ പാർലമെന്‍റിലും ഖൊമേനിയുടെ ശവകുടീരത്തിലും ആക്രമണം നടത്തിയെന്ന് ഐഎസ് ബന്ധമുള്ള അമഖ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സിറിയയിലും ഇറാക്കിലും ഐഎസിനെതിരേ ഇറാൻ കൈക്കൊണ്ട സൈനിക നടപടിക്കു മറുപടിയാണ് ഇതെന്നും അവർ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച രാവിലെയാണ് ഇറാൻ പാർലമെന്‍റ് മന്ദിരം, അയത്തൊള്ള ഖൊമേനിയുടെ ശവകൂടിരം, ടെഹ്റാനിലെ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഭീകരാക്രമണമുണ്ടായത്. നിരവധിപ്പേർക്കു പരിക്കേറ്റു. പാർലമെന്‍റ് മന്ദിരത്തിനകത്താണ് ആദ്യം വെടിവയ്പുണ്ടായത്. ഇവിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു. ഇറാനിലെ പ്രധാന തീർഥാടന കേന്ദ്രമായ അയത്തുള്ള ഖൊമേനിയുടെ ശവകൂടിരത്തിലാണ് രണ്ടാമത്തെ ഭീകരാക്രമണമുണ്ടായത്. ചാവേറാക്രമണമാണ് ഇവിടെയുണ്ടായതെന്നാണ് വിവരം.