ഇറാൻ പാര്ലമെന്റ് മന്ദിരത്തിൽ വെടി വയ്പ്പ്

0
108

ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ വെടിവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്. മൂന്ന് തോക്കുധാരികള്‍ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ കടന്ന് വെടിയുതിര്‍ത്തതായാണ് തദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റതായും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികൾ  റിപ്പോര്‍ട്ട് ചെയ്യുന്നു.മൂന്നു അക്രമികൾ പാർലമെന്റ് മന്ദിരത്തിൽ ഉണ്ടെന്നു റിപ്പോർട്ടുണ്ട്.എംപി ഏലിയാസ് ഹസ്രാതിയെ ഉദ്ദരിച്ചാണ് മൂന്ന് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി മെഹര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

updating….