കനത്ത മഴ; മതിലിടിഞ്ഞു വീണ് നാല് കുട്ടികൾ ഉൾപ്പെടെ എട്ടു മരണം

0
108

ഷിംല: ഹിമാചൽപ്രദേശിലെ ബാദ്ദിയിൽ മതിൽ ഇടിഞ്ഞു വീണ് നാല് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. 12 പേർക്കു പരിക്കേറ്റു.

സൊളാൻ ജില്ലയിലെ ബാദ്ദി വ്യവസായ ടൗൺഷിപ്പിൽ കനത്ത മഴയിലും കൊടുങ്കാറ്റിനിടയിലുമാണ് അപകടം നടന്നത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഇവരുടെ വീടിനു സമീപത്തുള്ള ഫാക്ടറിയുടെ മതിൽ വീടിനു മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.