കുമരകത്തേക്ക് പോയ എൽകെ അദ്വാനി പോലീസ് സ്റ്റേഷനിൽ കുടുങ്ങി

0
123

സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയതിനെത്തുടർന്ന് കുമരകത്തേക്ക് പോയ ബിജിപി നേതാവ് എൽകെ അദ്വാനി പോലീസ് സ്റ്റേഷനിൽ കുടുങ്ങി.സുരക്ഷയെക്കരുതി എസ്പിജി നിർദേശ പ്രകാരമാണ് അദ്വാനിയെ 10 മിനിട്ട് നേരത്തേക്ക് ആലപ്പുഴ കുത്തിയതോട് പോലീസ് സ്റ്റേഷനിലെത്തിച്ചത്.

എറണാകുളത്ത് നിന്ന് റോഡ് മാർഗം കുമരകത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്വാനി. ഇതിനിടെ സിപിഎം പ്രകടനം വന്നതിനാൽ അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ 10 മിനിട്ടോളം അദ്ദേഹം കാത്തിരുന്നു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നും എസ്പിജി നിർദേശ പ്രകാരമാണ് പോലീസ് പ്രവർത്തിച്ചതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.