കൊച്ചി: കശാപ്പ് നിയന്ത്രണ ഉത്തരവിന് സ്റ്റേ ഇല്ല. ഹർജിക്കാരുടെ വാദങ്ങൾ മുഖവിലയ്ക്കെടുക്കുന്നുവെന്നും ഇടക്കാല ഉത്തരവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിശദമായ വാദത്തിനൊടുവിലെ തീരുമാനമെടുക്കാനാകൂ എന്നും കോടതി. ജൂലൈ 26 ന് കേസിൽ വാദം കേൾക്കും.കേസ് അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും .
കോഴിക്കോട്ടെ ഇറച്ചി വ്യാപാരികളും ഹൈബി ഈഡൻ എംഎല്‍എയും ഉള്‍പ്പെടെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വില്പനയും കശാപ്പും സംസ്ഥാന പരിധിയിൽ ഉൾപ്പെട്ടതാണെന്നും എന്തു ഭക്ഷണം കഴിക്കണമെന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കേന്ദ്രഉത്തരവ് എന്നുമാണ് ഹർജിക്കാരുടെ വാദം. സംസ്ഥാന സര്‍ക്കാരും ഹര്‍ജിയെ അനുകൂലിച്ചിരുന്നു.