ക്രിസ്റ്റഫർ റേ പുതിയ എഫ്.ബി.ഐ ഡയറക്ടർ

0
113

ക്രിസ്റ്റഫർ റേയെ അമേരിക്കൻ അഭ്യന്തര രഹസ്യാന്വേഷണ എജൻസിയായ എഫ്.ബി.ഐയുടെ ഡയറക്ടറായി പ്രസിഡൻറ് ഡോണാൾഡ് ട്രംപ് നാമനിർദേശം ചെയ്തു. 2003-2005 കാലയളവിൽ അസിസ്റ്റൻസ് അറ്റോണി ജനറലായിരുന്നു ക്രിസ്റ്റഫർ റേ. ട്രംപിന്റെ നിർദ്ദേശം സെനറ്റ് അംഗീകരിച്ചാൽ എഫ്.ബി.ഐയുടെതലപ്പത്ത് ക്രിസ്റ്റഫർ റേയെത്തും. കഴിഞ്ഞ മാസമാണ് എഫ്.ബി.ഐ ഡയറക്ടറായിരുന്ന ജെയിംസ് കോമയെ ട്രംപ് പുറത്താക്കിയത്.
സർക്കാർ രഹസ്യങ്ങളുടെ ചോർച്ച ഒഴിവാക്കുക എന്നതാവും പുതിയ എഫ്.ബി.ഐയുടെ ഡയറക്ടർ നേരിടുന്ന പ്രധാന വെല്ലുവിളി. തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുകൾ വൻ വിവാദത്തിന് കാരണമായിരുന്നു. ഇത് സംബന്ധിച്ച് എഫ്.ബി.ഐയുടെ കണ്ടെത്തലുകൾ വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് എഫ്.ബി.ഐയുടെ തലപ്പത്തേക്ക് റേ എത്തുന്നത്.