ഗള്‍ഫ് സഹകരണം അത്യന്താപേക്ഷിതമാണെന്ന് ട്രംപ്

0
84

റിയാദ്: ഗള്‍ഫ് സഹകരണം അത്യന്താപേക്ഷിതമാണെന്നും അത് നില നിര്‍ത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഖത്തര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടു സഊദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവുമായി ബുധനാഴ്ച്ച പുലര്‍ച്ചെ നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം ഉണര്‍ത്തിയത്.തീവ്രവാദത്തെയും ഭീകരവാദത്തെയും അമര്‍ച്ച ചെയ്യാനും അവര്‍ക്കുള്ള സാമ്പത്തിക മേഖല തകര്‍ക്കുവാനും ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയും സഹകരണവും ഐക്യവും നമുക്ക് ആവശ്യമാണെന്ന് ട്രംപ് സല്‍മാന്‍ രാജാവിനോടുള്ള സംഭാഷണത്തില്‍ ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് അധികൃതര്‍  വെളിപ്പെടുത്തി.