ചേർത്തല-തിരുവനന്തപുരം പാത ദേശീയപാത തന്നെയെന്ന് കോടതിയിലും സമ്മതിച്ച് സർക്കാർ.ദേശീയ പാതയിലെ തുറന്ന ബാറുകൾ അടച്ചതായും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ബാർ തുറക്കാൻ അനുമതി കൊടുത്തതിന് എക്സൈസ് ഡെ.കമ്മീഷണർമാരെ കോടതി വിമര്‍ശിച്ചു.
കണ്ണൂര്‍ കുറ്റിപ്പുറം റോഡില്‍ 13 ബാറുകള്‍ പൂട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇവ ഏതെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി.
ചേര്‍ത്തല കഴക്കൂട്ടം ഭാഗത്ത് ബാറുകള്‍ തുറന്നിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇത് ദേശീയപാത തന്നെയെന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ല .ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടിയതായും സര്‍ക്കാര്‍ പറഞ്ഞു. തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.