ലക്നോ: ബാബരി മസ്ജിദ് ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടു വിചാരണക്കായി എല്ലാ ദിവസവും നേരിട്ട് ഹാജരാകുന്നതില്‍നിന്നു ബി.ജെ.പി നേതാക്കള്‍ക്ക് ഇളവ്. ലക്നോ സി.ബി.ഐ വിചാരണ കോടതിയാണ് എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവര്‍ക്കു ഇളവ് അനുവദിച്ചത്. എല്ലാ ദിവസവും കോടതിയില്‍ നേരിട്ട് ഹാജരാക്കുന്നതില്നിന്നു ഇളവ് അനുവദിക്കണമെന്ന ഇവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ലക്നോ സി.ബി.ഐ കോടതിയിലാണ് ബാബരി മസ്ജിദ് കേസിന്റെ വിചാരണ നടക്കുന്നത്. കേസില്‍ എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവര്‍ വിചാരണ നേരിടണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. അദ്വാനി അടക്കമുള്ളവര്‍ക്കെതിരായ കേസിന്റെ വിചാരണ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.
മതിയായ കാരണം കൂടാതെ കേസ് മാറ്റിവെക്കാന്‍ പാടില്ലെന്നും കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ സ്ഥലംമാറ്റാന്‍ പാടില്ലെന്നും ഇടവേളകളില്ലാതെ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശമുണ്ട്.