ഭക്ഷ്യവിഷബാധ: 200 പേർ ആശുപത്രിയിൽ

0
162

ലക്നോ: ഉത്തർപ്രദേശിലെ മൗ ജില്ലയിൽ ഭക്ഷ്യവിഷബാധയെ തുടർന്നു 200 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൗവിലെ കോപ്പഗാനിൽ വിവാഹ പാർട്ടിയിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവരെ സമീപത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ചശേഷം അസ്വസ്ഥത തോന്നിയവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബാറെയ്ച്ചിൽ നോന്പുതുറന്നവർക്കു ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്നു 175 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.