മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടില്ല, ചര്‍ച്ചയും നടത്തിയിട്ടില്ല: മാണി രംഗത്ത്

0
101

കോട്ടയം∙ മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ലെന്നും ഒരിക്കലും യുഡിഎഫിനെ അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കേരള കോൺഗ്രസ് നേതാവ് കെ.എം. മാണി. മുഖ്യമന്ത്രിയാകാൻ എൽഡിഎഫ് മാണിയെ ക്ഷണിച്ചിരുന്നുവെന്ന കേരള കോൺഗ്രസ് (എം) മുഖപത്രത്തിൽ വന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു കെ.എം.മാണി. മുഖപ്രസംഗത്തിൽ ഉന്നയിച്ച കാര്യങ്ങളും വാർത്തകളും മാണി തള്ളിയില്ല. പല പ്രലോഭനങ്ങൾ ഉണ്ടായിരുന്നുവെന്നും അവയിൽ വഴിപ്പെട്ടില്ലെന്നും മാണി പറഞ്ഞു.

മുഖപത്രമായ ‘പ്രതിഛായ’യിൽ വരുന്ന കാര്യങ്ങൾ എല്ലാം തന്നോട് ആലോചിച്ചോ അറിഞ്ഞോ നിർദേശിച്ചോ അല്ല. ‘പ്രതിഛായ’ അവരുടേതായ അന്വേഷണങ്ങളും നിരീക്ഷണങ്ങളും നടത്തിക്കാണും. മുഖ്യമന്ത്രി പദത്തിനായി ആഗ്രഹിച്ചിട്ടില്ല. അതിനായി ഒന്നും ചെയ്തിട്ടില്ല. യുഡിഎഫിനെ അട്ടിമറിച്ച് അധികാരസ്ഥാനത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. യുഡിഎഫിനെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് എടുത്തിട്ടുള്ളതെന്നും കെ.എം. മാണി പറഞ്ഞു.