മുഗൾ സാരാഭായി സ്റ്റേഷൻ ഇനി മുതൽ ദീനദയാല്‍ ഉപാദ്ധ്യായ സ്റ്റേഷന്‍

0
97

ലഖ്​നോ: ഉത്തര്‍പ്രദേശിലെ തിരക്കേറിയ മുഗള്‍സരായ് റെയില്‍വേസ്റ്റേഷന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍​ സർക്കാർ. മുകുൾസരായ്​ സ്​റ്റേഷന്​ അന്തരിച്ച ആർ.എസ്.എസ്​ സൈദ്ധാന്തികനായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ പേര് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്​. പേരു മാറ്റം നിർദേശിച്ചുകൊണ്ടുള്ള നിവേദനം കേന്ദ്ര റെയില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു.

ചൊവ്വാഴ്​ച യോഗി ആദിത്യനാഥി​​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്​ പേരുമാറ്റാനുള്ള നിര്‍ദ്ദേശം കേന്ദ്രത്തിന് അയക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. 1968 ഫെബ്രുവരി 11 ന് ദീനദയാല്‍ ഉപാധ്യായ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത് മുഗള്‍സാരായ് സ്റ്റേഷനില്‍ വെച്ചായിരുന്നു. ദീനദയാലിന്റെ 100-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി പേരു മാറ്റാനൊരുങ്ങുകയാണ്​ സംസ്ഥാന സര്‍ക്കാര്‍.

നേരത്തെ കഴിഞ്ഞ ഏപ്രിലില്‍ ആഗ്ര എയര്‍പോര്‍ട്ടിനെ ഉപാധ്യായ് എന്ന് സംസ്ഥാന സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിരുന്നു.