ഭോപാൽ: മധ്യപ്രദേശിൽ കർഷക സമരത്തിനുേനരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മരണസംഖ്യ അഞ്ചായി. വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം മാന്ത്സൗറിൽ നിന്നും അയൽജില്ലകളിലേക്കും വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. വെടിവെപ്പിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമാകാതിരിക്കാൻ കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചിട്ടുണ്ട്. മിക്ക തെരുവുകളിലും പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. മാന്ത്സൗർ ജില്ലയടക്കം 15 ജില്ലകൾ ഉൾപെടുന്ന മാൾവ- നിമാദ് മേഖലയിലെ സ്ഥിതി ഗുരുതരമാണ്. ജില്ല കലക്ടർ എസ്.കെ. സിങ്ങിെൻറ നിർദേശപ്രകാരം ഇൻറർനെറ്റ് കണക്ഷനുകൾ ഇന്നലെ വിച്ഛേദിച്ചിരുന്നു.അതേസമയം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് സംഭവസ്ഥലം സന്ദർശിക്കും.
മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ പ്രദേശം സന്ദർശിക്കാതെ മൃതദേഹങ്ങൾ സംസ്കരിക്കില്ലെന്ന നിലപാടിലാണ് കർഷകർ.