സീതാപൂര്‍: ഉത്തര്‍പ്രദേശിലെ സിതാപൂര്‍ ജില്ലയില്‍ അജ്ഞാതരുടെ വെടിയേറ്റ് കുടുംബത്തിലെ മൂന്നു പേര് കൊല്ലപ്പെട്ടു. സുനില്‍ ജയ്സ്വാള്‍(60), ഭാര്യ കാമിനി(55), മകന് ഹൃതിക് (25) എന്നിവരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് ആക്രമണമുണ്ടായത്. വീടിനു പുറത്തു വെച്ചായിരുന്നു വെടിവെപ്പ്. കടയില്‍ നിന്ന് മടങ്ങുകയായിരുന്ന ജയ്സ്വാളിനും മകനും നേരെയാണ് അക്രമികള്‍ ആദ്യം വെടിയുതിര്‍ത്തത്. ശബ്ദം കേട്ട് പുറത്തെത്തിയ കാമിനിക്ക് നേരെയും വെടിവെക്കുകയായിരുന്നു.
പ്രതികളെ പിടികൂടിയിട്ടില്ല. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.